0 Comments

റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. അറുപത് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് വാക്സീൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

വിട്ടുമാറാത്ത രോഗമുള്ളവർ, വൃക്ക തകരാറിലായവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ചതായി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.  ന്നാൽ ഇപ്പോൾ പ്രായപരിധിയനുസരിച്ച് 60 നു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ തയാറെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ ആലി പത്രസമ്മേളനത്തിൽ പറഞ്ഞു .

രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. അതില്‍ 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാം ഡോസ് വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയായവർക്കാണ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുകയെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. രണ്ട് ഡോസുകൾ ഇനിയും പൂർത്തിയാക്കാത്തവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *