0 Comments

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക് സൈ​ന്യം പ​രി​ശീ​ല​നം ന​ൽ​കി​യെന്ന് അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ പാ​ക് ഭീ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കഴിഞ്ഞ ദിവസം ഉറിയില്‍ (uri)) നിന്ന് പിടിയിലായ 19 വയസ്സുകാരനായ പാക് ഭീകരന്‍റേതാണ് (pak terrorist) വെളിപ്പെടുത്തല്‍. ഭീകരസംഘടനയില്‍ ചേരാന്‍ പണം ലഭിച്ചതായും ഭീകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകാശ്മീരിലെ (Jammu kashmir) ഉറിയിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സൈന്യത്തിന് കഴിഞ്ഞ ദിവസം ഒരു ഭീകരനെ ജീവനോടെ പിടികൂടാനായിരുന്നു. പാകിസ്ഥാനിെല പ‌ഞ്ചാബ് സ്വദേശിയായ അലി ബാബർ പാത്രയെന്ന 19 വയസ്സുകാരനായ ഭീകരനെയായിരുന്നു സൈന്യം പിടികൂടിയത്. ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കാ​ൻ പാ​ക് സൈ​ന്യ​വും ഐ​എ​സ്ഐ​യും പ​രി​ശീ​ല​നം ന​ൽ​കി. സെ​പ്റ്റം​ബ​ർ 13ന് ​അ​തി​ർ​ത്തി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നും ഭീ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി.

ഭീ​ക​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളും കു​റ്റ​സ​മ്മ​ത​വും ഇ​ന്ത്യ​ൻ സൈ​ന്യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ താ​നു​ൾ​പ്പെ​ടെ ആ​റു ഭീ​ക​ര​രെ​യാ​ണ് പാ​ക് സൈ​ന്യം സ​ജ്ജ​മാ​ക്കി​യ​തെ​ന്നും അ​ലി ബാ​ബ​ർ പ​റ​ഞ്ഞു. ലഷ്ക‍ർ ഇ തൊയ്ബയില്‍ ചേരാന്‍ അന്‍പതിനായിരത്തോളം രൂപ തനിക്ക് ലഭിച്ചു. ആറ് പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം വളഞ്ഞ‌തോടെ നാല് പേര്‍ പിന്തിരിഞ്ഞോടി. ഒപ്പമുണ്ടായിരുന്ന അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെയാണ് കീഴടങ്ങിയതെന്നും അലി ബാബർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *