0 Comments

മസ്‍കത്ത്: നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ. ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ നിന്ന് ഡോ. ഷംഷീർ റസിഡൻസി കാർഡ് സ്വീകരിച്ചു. മസ്കത്തിൽ നടന്ന ചടങ്ങിലാണ് ദീർഘകാല വിസാ പദ്ധതിക്ക് തുടക്കമിട്ട് ഒമാൻ സർക്കാർ 22 നിക്ഷേപകർക്ക് റസിഡൻസി കാർഡ് കൈമാറിയത്.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീർ വയലിൽ. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്‌കെയറിന്  ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതിൽ പ്രമുഖ ആരോഗ്യ കേന്ദ്രമാണ്. മസ്‍കത്തിലെ ബുർജീൽ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാൻ സർക്കാരുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ ഗ്രൂപ്പ് നടത്തിയിരുന്നു.

10 വർഷം കാലാവധിയുള്ള  താമസ വീസയാണ് ഡോ. ഷംഷീറിന്‌ ലഭിച്ചത്. യുഎഇയിലെ ഗോൾഡൻ വീസ പദ്ധതിക്ക് സമാനമായാണ്  ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വീസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണിൽ ഡോ. ഷംഷീറിന്‌ യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *