0 Comments

ഛണ്ഡിഗഢ്​: അഭ്യൂഹങ്ങൾക്കിടെ ബി.ജെ.പിയിൽ ചേരില്ലെന്ന്​ പഞ്ചാബ്​ മുൻ മുഖ്യമ​ന്ത്രിയും കോൺഗ്രസ്​ നേതാവുമായ അമരീന്ദർ സിങ്​. കോൺഗ്രസിൽ നിന്ന് പടിയിറങ്ങിയ അമരീന്ദർ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ അമിത്​ ഷാ, അജിത്​ ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ച നടന്നത് . ബുധനാഴ്ച രാത്രി അമിത്​ ഷായുമായി ഒരു മണിക്കൂറോളം അമരീന്ദർ ചർച്ച നടത്തിയിരുന്നു. കർഷക പ്രതിഷേധത്തെ കുറിച്ച്​ ചർച്ച ചെയ്യാനാണ്​ അമിത്​ ഷായെ ക​ണ്ടതെന്നാണ്​ അമരീന്ദർ പ്രതികരിച്ചത് .

അതേസമയം കോൺഗ്രസ്​ വിടുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇനിയും ​അപമാനം സഹിച്ച്​ പാർട്ടിയിൽ തുടരാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു . നേരത്തെ സെപ്​തംബർ 18ന്​ അമരീന്ദർ സിങ്​ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അ​മരീന്ദറും കോൺഗ്രസ്​ പഞ്ചാബ്​ അധ്യക്ഷൻ സിധുവും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നു. ഈ തർക്കത്തിൽ കോൺഗ്രസ്​ ദേശീയ നേതൃത്വം സിധുവിന്‍റെ പക്ഷത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *