0 Comments

മരണവും ജീവിതവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിതത്തിന്റെ അതിജീവനവും വിജയവും ഉയർത്തിപ്പിടിക്കുന്ന ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത  ‘ഉരു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു ..ചിത്രത്തിൽ പ്രധാന കഥാപാത്രമായ റഷീദിനെ അവതരിപ്പിക്കുന്ന കെ യു മനോജിന്റെ പോസ്റ്ററാണ് നിർമ്മാതാവ് മൻസൂർ പള്ളൂരിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തിറക്കിയത് .

റഷീദായി പരകായ പ്രവേശം നടത്തുന്ന കെ യു മനോജ് പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഇടം പിടിക്കും . മാമുക്കോയയും മഞ്ജു പത്രോസുമുൾപ്പടെയുള്ള അഭിനേതാക്കൾ ഉരുവിൽ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത് . ചിത്രം ഉടനെ പുറത്തിറങ്ങും .

Leave a Reply

Your email address will not be published. Required fields are marked *