0 Comments

ന്യൂഡൽഹി: എ​യ​ര്‍​ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലേ​ല​ത്തി​ല്‍ ടാ​റ്റാ സ​ണ്‍​സ് സ​മ​ര്‍​പ്പി​ച്ച ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്ലൂം​ബെ​ര്‍​ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയാകും  കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മന്ത്രിതല സമിതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേര്‍ന്ന് ലേലത്തിന് അംഗീകാരം നല്‍കുകയും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്യും.

എ​യ​ര്‍​ഇ​ന്ത്യ ടാ​റ്റാ സ​ണ്‍​സി​ന് കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 60,000 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ എ​യ​ര്‍​ഇ​ന്ത്യ​യ്ക്കു​ള്ള​ത്. ക​മ്പ​നി ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തു​വ​ഴി പ്ര​തി​ദി​നം 20 കോ​ടി രൂ​പ ന​ഷ്ടം സ​ര്‍​ക്കാ​ര്‍ സ​ഹി​ക്കു​ന്നു​ണ്ട്.

എയര്‍ഇന്ത്യയ സ്വന്തമാക്കുവാന്‍ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ്  തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *