0 Comments
“ആത്മാവിലെ ആനന്ദമേ” എന്ന സൂപ്പർഹിറ്റ് ആൽബത്തിന് ശേഷം കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ ഒക്ടോബറിൽ പുറത്തിറങ്ങും. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ ആണ്. “അലരെ നീ എന്നിലെ”എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. കൂടാതെ ഏയ്ഞ്ചൽ മേരി ജോസഫ് എന്ന പുതുമുഖ ഗായികയെ കൂടി ഈ ആൽബത്തിലൂടെ പരിചയപെടുത്തുകയാണ് അണിയറ പ്രവർത്തകർ. ലിനോജ് ചെറിയാൻ, വൈഷ്ണവി മധു എന്നിവർ അഭിനയിക്കുന്ന ആൽബം നിർമ്മിക്കുന്നത്
അലൻ ജോർജ് ആണ്. ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും, ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസിയുമാണ്. മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവൽ എബി & ഗോപകുമാർ.ജി, മിക്സ്‌ & മാസ്റ്ററിങ്: എബിൻ പോൾ, കഥ: ഗ്രീഷ്മ അമ്മു, വീഡിയോ പാർട്ണർ: മാജിക്‌ മിസ്റ്റ് മീഡിയ എന്നിവരൊക്കെയാണ് ‘നെഞ്ചോരമേ’ എന്ന മ്യൂസിക് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. AnA മ്യൂസിക് ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാവും ആൽബം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *