0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,354 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.  കഴിഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 8.8 ശ​ത​മാ​നം കു​റ​വാ​ണി​ത്. 234 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4.48 ല​ക്ഷം പി​ന്നി​ട്ടു. 25,455 പേ​ർ കൂ​ടി കോ​വി​ഡി​ൽ നി​ന്നും മു​ക്തി​നേ​ടി. 2.73 ല​ക്ഷം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം തു​ട​രു​ക​യാ​ണ്. സംസ്ഥാനത്ത് ഇന്നലെ 13,834 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.12. 95 മരണവും സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 13,138 പേർ സമ്പർക്കരോഗികളാണ്. 552 പേരുടെ ഉറവിടം വ്യക്തമല്ല. 70 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 13,767 പേർ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *