0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,842 പേ​ർ​ക്കാ​ണ് കോവിഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കഴിഞ്ഞ ദിവസത്തേക്കാളും 6% കുറവ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ .244 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,48,817 ആ​യി ഉ​യ​ർ​ന്നു.

അതെ സമയം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 25,930 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 3,30,94,529 ആ​യി ഉ​യ​ർ​ന്നു.   കേരളത്തിൽ 13,217 പേർക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചപ്പോൾ 121 മരണങ്ങളും റിപ്പോർട്ട് ചെയ്തു . 97.87 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *