0 Comments
ദോഹഖത്തറില്‍   99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
 159 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി . ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 235,014 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 606 ആണ്.
ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ പോസിറ്റീവ് കൊവിഡ് -19 കേസുകളുടെ എണ്ണം 236,735 ആണ്. നിലവില്‍ 1214 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 13 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *