0 Comments

ദുബൈ: കല്യാൺ ജൂവലേഴ്സി​െൻറ ഗിഫ്റ്റ് കാർഡുകൾ ഇപ്പോൾ യു.എ.ഇയിലെ 22 സൂം ഔട്ട്​ലെറ്റുകളിൽ നിന്നും ലഭ്യമാകും. ഇതിനുപുറമേ കല്യാൺ ജൂവലേഴ്സി​െൻറ വെബ്സൈറ്റിൽ നിന്നും യു.എ.ഇയിലെ ഷോറൂമുകളിൽ നിന്നും ഗിഫ്റ്റ് കാർഡുകൾ സ്വന്തമാക്കാം. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നതിനായാണ് ഇനോക് സർവീസ് സ്റ്റേഷനുകളിലെ സൂം ഔട്ട്‌ലെറ്റുകളിലൂടെ ഗിഫ്റ്റ് കാർഡുകൾ ലഭ്യമാക്കുന്നത്.

100, 300, 500, 1000 ദിർഹം എന്നിങ്ങനെ മൂല്യമുള്ള ഗിഫ്റ്റ് കാർഡുകളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ജീവനക്കാർക്കും സീനിയർ മാനേജ്മെൻറ്​ അംഗങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഗിഫ്റ്റ് കാർഡുകൾ നൽകുവാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് സ്​ഥാപനങ്ങൾക്ക് കല്യാൺ ജൂവലേഴ്സ്​ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ സാധിക്കും.

കൂടാതെ വ്യക്തിഗത ഉപയോഗത്തിനും ഉത്സവാവസരങ്ങളിലും മറ്റും സമ്മാനമായി നൽകാനും ഇത് ഉപയോഗിക്കാം. കോർപ്പറേറ്റ് ഉപയോക്താക്കൾക്ക് ഏറെ പ്രിയമായിരുന്ന ഗിഫ്റ്റ് കാർഡുകൾ ഇപ്പോൾ വ്യക്തിഗത സമ്മാനത്തിനുമുള്ള മാർഗമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന്‌ കല്യാൺ ജൂവലഴ്‌സ് എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *