0 Comments

ഷെയ്‍ൻ നിഗം  നായകനാകുന്ന ചിത്രമാണ് ഭൂതകാലം  . രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സദാശിവൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷെയ്‍ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്. ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്.

എ ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബിനു മുരളി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍.  ഭൂതകാലം എന്ന ഷെയ്‍ൻ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *