0 Comments

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു.

ഒമാനലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ  ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ  വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ നാശനഷ്‍ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

തെക്ക്, വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളിൽ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്‍ച ഒമാൻ സമയം രാത്രി എട്ട്  മണിക്ക് ശേഷമായിരുന്നു    മുസന്ന – സുവെഖ് വിലായത്തുകളിൽ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി  ഷഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.  മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട്  വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു.

വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. അടച്ചിട്ടിരുന്ന പല റോഡുകളും ഇതുവരെ തുറന്നിട്ടില്ല. കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *