0 Comments

ന്യൂഡല്‍ഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക്   വീണ്ടും വില കൂട്ടി. പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്കും 15 രൂപ വീതം വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയും വർധിപ്പിച്ചിട്ടുണ്ട്.

906 രൂപ 50 പൈസയാണ് കൊച്ചിയിലെ (Kochi) വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില. സെപ്റ്റംബര്‍ ഒന്നിന്‌ സ്ബ്‌സിഡി-സബ്‌സിഡി ഇതര സിലിണ്ടറുകള്‍ക്ക് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇതുവരെയായി 205 രൂപയാണ് ഒരു സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുള്ളത്. പാചക വാതകത്തിന് രണ്ടു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *