0 Comments

നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (Narcotics Control Bureau/ NCB/ എന്‍സിബി) കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ (Aryan Khan) ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്‍തകങ്ങളെന്ന് (Science Books) റിപ്പോര്‍ട്ട്. ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ പുസ്‍തകങ്ങള്‍ എത്തിച്ചുനല്‍കിയെന്നും  പറയുന്നു. എന്‍.സി.ബി. കസ്റ്റഡിയില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. എന്‍.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍ നിന്നാണ് പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതേസമയം ആര്യന്‍റെയും എന്‍സിബി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഗാന്ധിനഗറിലുള്ള ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *