0 Comments

മും​ബൈ: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സമ്പദ്ഘടന  വളര്‍ച്ചയുടെ പാതയിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 3.35 ശ​ത​മാ​ന​ത്തി​ലും തു​ട​രും. തുടര്‍ച്ചയായ എട്ടാം തവണയാണ് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നത്.  രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടത്തില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പ​ണ​പ്പെ​രു​പ്പം കു​റ​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും പ​ണ​ന​യ സ​മി​തി വി​ല​യി​രു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *