0 Comments

മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായി എത്തുന്ന പുതിയ ചിത്രം ‘ദി സ്റ്റോണ്‍’ ചിത്രീകരണം എല്ലാം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.  തൃശൂരിലും സമീപപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരുന്നു ദി സ്റ്റോണിന്‍റെ ചിത്രീകരണം. ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു കഥയെഴുതി ഒരുക്കിയ ചിത്രമാണ് ‘ദി സ്റ്റോണ്‍’.

ചരിത്ര കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാളസിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘ദി സ്റ്റോണ്‍’. മനുഷ്യ ജീവിതത്തിന്‍റെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നുണ്ടെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല.

ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് ‘ദി സ്റ്റോണ്‍’ ചിത്രീകരിച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഈ സിനിമ വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *