0 Comments

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും നി​ശ്ച​ല​മാ​യി. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇതു പരിഹരിച്ചെന്നും പറഞ്ഞ ഫെയ്സ്ബുക്, ഉപയോക്താക്കളോട് ക്ഷമ ചോദിച്ചു.

ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസ്സം നേരിട്ടത്. ഈ ആഴ്ച ഇതു രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. തിങ്കളാഴ്ച  ആറു ഏഴു മണിക്കൂറോളമാണ് സേവനം തടസ്സപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്സ്ബുക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയോളം രൂപ നഷ്ടമായിരുന്നു.ഫേ​സ്ബു​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ണി​മു​ട​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ഗ്രാ​ഫും കു​ത്ത​നെ ഇ​ടി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *