0 Comments

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രമാണ് ‘ഭജറംഗി 2’ ശിവരാജ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 29ന് ഇന്ത്യയിലും വിദേശത്തുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ ആദ്യ ഭാഗം 2013ൽ റിലീസ്ചെയ്തിരുന്നു. വലിയ വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ ഭാവന പ്രധാനപ്പെട്ട റോളിൽ ആണ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിൻറെ സംവിധായകൻ എ ഹര്‍ഷയാണ്. . ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സിനിമയുടെ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *