0 Comments

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേർ കോവി‍ഡ്19 ബാധിതരായതായും 204 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവർ ആകെ 2,111.

ആകെ രോഗികൾ: 7,37,509. രോഗമുക്തി നേടിയവർ: 7,30, 734. ചികിത്സയിലുള്ളവർ: 4.664. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 285,453 പേർക്ക് കൂടി കോവി‍ഡ് 19 പിസിആർ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ വാക്സീൻ ഡോസുകൾ 2,03,64,737. 100 പേർക്ക് 205.90 ഡോസ് എന്നതാണ് വാക്സീൻ വിതരണ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *