0 Comments

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​അ​ബ്ദു​ള്‍ ഖ​ദീ​ര്‍ ഖാ​ന്‍(85) അ​ന്ത​രി​ച്ചു. ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായ എ.ക്യു. ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.04നായിരുന്നു അന്ത്യം.

എ.ക്യു. ഖാന്‍റെ നിര്യാണത്തിൽ പാകിസ്താൻ പ്രതിരോധ മന്ത്രി പർവേശ് ഖട്ടക്കും മറ്റ് മന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി. “താങ്ങാനാവാത്ത ദുഃഖം, തീരാ നഷ്ടം. എ.ക്യു. ഖാന്‍റെ സേവനങ്ങൾ എക്കാലവും ബഹുമാനിക്കപ്പെടും. പാക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഖാൻ നൽകിയ സംഭാവനകൾക്ക് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു”-ഖട്ടക് ട്വീറ്റ് ചെയ്തു.

1936ല്‍ ​ഇ​ന്ത്യ​യി​ലെ ഭോ​പ്പാ​ലി​ലാ​ണ് ഖാ​ന്‍ ജ​നി​ച്ച​ത്. മ​ര​ണ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ല്‍​വി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *