0 Comments

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയതിനും കൂട്ടുനിന്നതിനും സ്വദേശികളും പ്രവാസികളുമടക്കം 271 പേര്‍ അറസ്റ്റില്‍.  ഭരണപരമായ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരില്‍ സ്വദേശികളും പ്രവാസികളുമായ മറ്റ് 639 പേര്‍ക്കെതിരെയും രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അന്വേഷണം നടത്തുന്നുണ്ട്.

പ്രതിരോധ, ആഭ്യന്തര, ദേശീയ ഗാര്‍ഡുകള്‍, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ പ്രതികളില്‍ ഉള്‍പ്പെടുന്നു.

കൈക്കൂലി സ്വീകരിക്കല്‍, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 10,392 റെയ്ഡുകളും അന്വേഷണ പരമ്പരകളും നടത്തിയതിന് ശേഷമാണ് നസാഹ അവരെ അറസ്റ്റ് ചെയ്തത്.സംശയം തോന്നുന്ന അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക ഇടപാടുകള്‍ 980 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുകയോ 980@nazaha.gov.sa എന്ന ഇ മെയില്‍ ഐഡിയില്‍ അറിയിക്കുക 0114420057 എന്ന നമ്പറില്‍ ഫാക്‌സ് അയയ്ക്കുകയോ ചെയ്യണമെന്ന് ജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *