0 Comments

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ ചേർന്നു. യശ്പാല്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തിയായിരുന്നു യശ്പാല്‍ പാര്‍ട്ടി പ്രവേശനം നേടിയത്. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

മുമ്പ്​ കോൺഗ്രസിലായിരുന്ന യശ്​പാൽ ആര്യ 2007 മുതൽ 2014വരെ ഉത്തരാഖണ്ഡ്​ പി.സി.സി പ്രസിഡന്‍റായിരുന്നു. തുടർന്ന്​ കോൺഗ്രസുമായി ഉടക്കി 2017ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *