0 Comments

അങ്ങാടിപ്പുറം: “മമ്മൂക്കയോടു ഞാൻ മുണ്ടൂല, എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല”-മമ്മൂട്ടി തന്നെ പിറന്നാളിനു വിളിച്ചില്ലെന്നു പരിഭവിച്ച് വാവിട്ടുകരയുന്ന കുഞ്ഞു പീലിമോൾ എന്ന ദുഅയെ ഓർമയില്ലേ? അവളുടെ പരിഭവത്തിന് ഇതാ ശുഭപര്യവസാനം. അവൾ മമ്മൂട്ടിയെ നേരിൽ കണ്ടു. മമ്മൂട്ടിയെ നേരിട്ട് കണ്ട പീലി മോളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് മുഖേനയാണ് പീലിക്കും കുടുംബത്തിനും ഈ അവസരം ഒരുങ്ങിയത്.

അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് – സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്യ്ക്ക് സമ്മാനമായി നല്‍കി.

മമ്മൂട്ടിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഹമീദലിയും കുടുംബവും ലൊക്കേഷനിലെത്തിയത്. കാക്കനാട്ട് ‘പുഴു’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു വേദി. നേരിട്ടുകണ്ടപ്പോൾ മമ്മൂട്ടി “വാപ്പാന്റെ കൂടെ പഠിച്ചിട്ടുണ്ടോ” എന്നായി പീലിയുടെ സംശയം.തിരൂർക്കാട് പുന്നക്കാടൻ ഹമീദലിയുടെയും സജ്‌നയുടെയും മകളാണ് അഞ്ചുവയസ്സുകാരി ദുഅ. പുത്തനങ്ങാടി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനി. കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിനാണ് ഈ കൊച്ചാരാധിക മമ്മൂട്ടി തന്നെ പിറന്നാളിനു ക്ഷണിച്ചില്ലെന്നുപറഞ്ഞ്‌ കരയുന്ന വീഡിയോ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *