0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 208 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കും കൈവരിച്ചു.

കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 95 കോടിലധികം ഡോസ് വാക്സീൻ ഇതുവരെ വിതരണം ചെയ്തു.

രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 3,39,85,920 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 11,81,766 പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 58.50 കോ​ടി പ​രി​ശോ​ധ​ന​യാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് ആ​കെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് പു​തി​യ​താ​യി 181 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,50,963 ആ​യി ഉ​യ​ർ​ന്നു. 181 കോവി​ഡ് മ​ര​ണ​ങ്ങ​ളി​ൽ 84 മ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *