0 Comments

ചെന്നൈ: തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ വിജയുടെ ആരാധക കൂട്ടായ്​മയായ ‘വിജയ്​ മക്കൾ ഇയക്കം’ ശ്രദ്ധേയമായ വിജയം നേടിയത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാവുന്നു. അച്ഛൻ പറഞ്ഞിട്ടും വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിന്റെ പേരിൽ അച്ഛനോട് തെറ്റുകയാണ് ചെയ്തത്. എന്നിട്ടും തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഇളയദളപതി.

സംസ്ഥാനത്തെ തദ്ദേശ  സ്ഥാപനങ്ങളിലേയ്ക്ക് തടന്ന തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം. ഒമ്പത് ജില്ലകളിലായി 169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകര്‍ വിജയിച്ചുകയറിയത്.

ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ മത്സരിച്ചത്. രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിലല്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലാണ് ഇവരുടെ വിജയം. എന്നാല്‍ വിജയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *