0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ ( ബി​എ​സ്എ​ഫ്) അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു. അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു.

അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ അ​ധി​കാ​ര​പ​രി​ധി 50 കി​ലോ​മീ​റ്റ​റാ​യി നീ​ട്ടാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ, 15 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു അ​ധി​കാ​ര പ​രി​ധി. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും അ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നും ബി​എ​സ്എ​ഫി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ല​ഭി​ക്കും.ഇതോടെ കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍ രംഗത്തുവന്നു. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരേയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ പ്രതികരിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇടപെടലാണെന്നും വിമര്‍ശനം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *