0 Comments

ബം​ഗ​ളൂ​രു: സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള കൊ​ഡ​ഗൊ​ഡു എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.മഞ്ജുനാഥിന്റെ അമ്മ പാർവതി നാരായണ ഹസ്‍‌ലാർ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.

മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാർ രുചികരമല്ലെന്നു പറഞ്ഞ് വഴക്കിട്ടു. മാത്രമല്ല ലോൺ എടുത്ത് സഹോദരിക്ക് മൊബൈൽ ഫോൺ വാങ്ങണമെന്ന അമ്മയുടെ ആവശ്യത്തെയും മഞ്ജുനാഥ് എതിർത്തു. തന്റെ മകൾക്ക് ഫോൺ വാങ്ങി നൽകരുതെന്ന് പറയാൻ നീ ആരുമല്ലെന്ന് പാർവതി മഞ്ജുനാഥിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന തോക്കടുത്ത് അമ്മയ്ക്കു നേരെ വെടിയുതിർത്തു. പിന്നാലെ സഹോദരിയേയും വെടിവച്ചു. ഈ ​സ​മ​യം മ​ഞ്ജു​നാ​ഥി​ന്‍റെ പി​താ​വ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​മാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *