0 Comments

റാ​യ്പുർ: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചെ​റി​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് സിആർപിഎഫ് ജ​വ​ന്മാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു സം​ഭ​വം. ഡിറ്റണേറ്റർ ട്രെയിനിലേക്ക്​ മാറ്റുന്നതിനിടെ അബദ്ധത്തിൽ താഴെ വീണാണ്​ സ്​ഫോടനമുണ്ടായത്​.

ജമ്മുവിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ട 122 ബറ്റാലിയൻ സി.ആർ.പി.എഫ്​ ജവാൻമാർക്കാണ്​ പരിക്കേറ്റത്​. ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്ന സമയത്ത്​ സ്​ഫോടകവസ്​തുവുള്ള ഒരു ബോക്​സ്​ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപ്രതിയിൽ പ്രവേശിപ്പിച്ചുവെന്ന്​ പൊലീസ്​ അറിയിച്ചു.

ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ വി​കാ​സ് ചൗ​ഹാ​ന് സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നു​മാ​ണ് സ്ഫോ​ട​ക വ​സ്തു​ക​ൾ നി​റ​ച്ച ബോ​ക്സ് നി​ല​ത്തു വീ​ണ​ത്. മറ്റ്​ മൂന്ന്​ പേർക്ക്​ നിസാര പരിക്കുകളാണ്​ ഉള്ളത്​. മൂന്ന്​ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ പ്രാഥമിക ചികിത്സ നൽകിയതിന്​ ശേഷം ഡിസ്​​ചാർജ്​ ചെയ്​തുവെന്ന്​ സി.ആർ.പി.എഫ്​ അറിയിച്ചു. സംഭവത്തിൽ സി.ആർ.പി.എഫ്​ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *