0 Comments

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.

പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെ പ്രവേശനവും കൊവിഡ് വാക്സിന്‍ രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും.

അതോടൊപ്പം മക്ക ഹറമിലും മദീന മസ്ജിദുന്നബവിയിലും മുഴുവന്‍ ശേഷിയിലും വിശ്വാസികളെ പ്രവേശിപ്പിക്കും. ഇരു ഹറമുകളിലുമുള്ള ജീവനക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും പരിശോധന സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *