0 Comments

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തും.

സുഡാൻ വിദേശകാര്യമന്ത്രി ഡോ.മറിയം അൽ സാദിഖ് അൽ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സുഡാനിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി സംവദിക്കും. 20ന് ദക്ഷിണ സുഡാൻ പ്രസിഡന്റ് ജനറൽ സൽവാ കിർ മയാർദിത്ത്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി മായിക്ക് ആയി ദെൻ, ട്രാൻസിഷണൽ നാഷണൽ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കർ ജെമ്മ നുനുകുംമ്പാ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

ജുബയിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍  സംരംഭകരുമായും മന്ത്രി  സംവദിക്കും.    ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ജുബയിലെ ഐക്യരാഷ്ട്ര സഭയുടെ മിഷന്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *