0 Comments

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ആ​ര്യ​ൻ ഖാ​ന് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ കു​ടും​ബം ക​ടു​ത്ത നി​രാ​ശ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്റെ നിര്‍ദേശം. കഴിഞ്ഞദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. മകന്‍ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സുഹൃത്തുക്കളും മറ്റുള്ളവരും അവരെ വിളിച്ചിരുന്നു. മകന് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് മാത്രമാണ് ഗൗരി ഖാന്‍ എല്ലാവരോടും പറഞ്ഞത്. അത്രയേറെ വിശ്വാസിയല്ലാതിരുന്നിട്ടും ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ എല്ലാദിവസവും പ്രാര്‍ഥിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീ​പാ​വ​ലി​ക്ക് മു​മ്പ് മ​ക​നെ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ഷാ​രൂ​ഖും കു​ടും​ബ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് പു​റം​ലോ​ക​വു​മാ​യി തീ​രെ ബ​ന്ധം പു​ല​ർ​ത്തു​ന്നി​ല്ല. വീ​ട്ടി​ൽ​ത​ന്നെ അ​ദ്ദേ​ഹം ക​ഴി​ഞ്ഞു കൂ​ടു​ക​യാ​ണെ​ന്നും ബോ​ളി​വു​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് എ​ൻ​സി​ബി ആ​ര്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *