0 Comments

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് സു​പ്രീം കോ​ട​തി. ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് വൈ​കി​യ​തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് സുപ്രീം കോടതി. അന്വേഷണം മന്ദഗതിയിലാക്കാന്‍ ഉള്ള ശ്രമം യുപി പോലീസ് നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ടിനായി ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ കാത്തിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.  ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു.

സാ​ക്ഷി​ക​ൾ​ക്ക് യു​പി സ​ർ​ക്കാ​ർ സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ട​യി​ലേ​ക്ക് വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ല്‍ നാ​ല് ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​ന്ന കേ​സി​ല്‍ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ളാ​ണ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചു എ​ന്നാ​ണ് കോ​ട​തി ആ​രാ​ഞ്ഞി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *