0 Comments

ദോഹ: ഖത്തർ മന്ത്രി സഭയിൽ അഴിച്ചുപണി നടത്തികൊണ്ട്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ഉത്തരവ്​. ഖത്തര്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. രണ്ടു വനിതകള്‍ ഉള്‍പ്പെടെയുള്ള പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ് പ്രകാരമാണ് മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. 13 മന്ത്രാലയങ്ങളിലാണ് മാറ്റം വരുത്തിയത്.

പുതിയ മന്ത്രിമാരെ നിയമിച്ചും, നിലവിലെ വകുപ്പുകള്‍ വിഭജിച്ചും ചിലവ ഒഴിവാക്കിയും പുതിയവ രൂപീകരിച്ചും അടിമുടി മാറ്റമാണ് മന്ത്രിസഭയില്‍ വരുത്തിയിരിക്കുന്നത്. പുതിയ രണ്ടു വനിതകള്‍ കൂടി ചുമതലയേറ്റതോടെ ഖത്തര്‍ മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം മൂന്ന് ആയി.

ധനകാര്യ വകുപ്പിൻെറ അധിക ചുമതല വഹിച്ചിരുന്ന അലി ബിൻ അഹമ്മദ്​ അൽ കുവാരിയെ പൂർണചുമതലയുള്ള വക​ുപ്പ്​ മന്ത്രിയായി നിയമിച്ചു. ​നേരത്തെ ഇദ്ദേഹം വഹിച്ചിരുന്ന വാണിജ്യ വ്യവസായ മന്ത്രി പദവിയിലേക്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ ഹമദ്​ ബിൻ ഖാസിം അൽ അബ്​ദുല്ല ആൽ ഥാനിയെ നിയമിച്ചു.വിദ്യഭ്യാസ -ഉന്നത വിദ്യഭ്യാസ മന്ത്രിയായി ബുതൈന ബിൻത്​ അലി അൽ ജാബിർ അൽ നുഐമിയും, കുടുംബ-സാമൂഹ്യ വികസ മന്ത്രിയായി നിയമിച്ച മറിയം ബിൻത്​ അലി ബിൻ നാസർ അൽ മിസ്​നദുമാണ്​ പുതുതായി സത്യപ്രതിജ്​ഞ ചെയ്​ത വനിതാ അംഗങ്ങൾ.

13 മന്ത്രിമാരും വകുപ്പുകളും

1. ധനമന്ത്രി: അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി

2.ഗതാഗത മന്ത്രി: ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി

3.കായിക,യുവജന മന്ത്രി: സലാഹ് ബിന്‍ ഗാനിം അല്‍ അലി

4.നഗരസഭ കാര്യ മന്ത്രി: അബ്ദുല്ല ബിന്‍ അബ്ദുല്ലസീസ് ബിന്‍ തുര്‍ക്കി അല്‍ സുബെ

5.വാണിജ്യ വ്യവസായ മന്ത്രി : ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖ്വാസിം അല്‍ അബ്ദുല്ല അല്‍താനി

6.എന്‍ഡോവ്‌മെന്റ്-ഇസ്‌ലാമിക് കാര്യ മന്ത്രി: ഗാനിം ബിന്‍ ഷഹീന്‍ ബിന്‍ ഗാനിം അല്‍ ഗാനിം

7.സാംസ്‌കാരിക മന്ത്രി: ഷെയ്ഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി

8.പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി: ഷെയ്ഖ് ഡോ.ഫലേഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി

9. തൊഴില്‍ മന്ത്രി: ഡോ.അലി ബിന്‍ സയീദ് ബിന്‍ സമൈക് അല്‍മാരി.

10.വാര്‍ത്താവിനിമയ-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി: മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായി.

11.കാബിനറ്റ് കാര്യ മന്ത്രി: മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ യൂസഫ് അല്‍ സുലൈത്തി.

വനിതാ മന്ത്രിമാര്‍

12. ബുഥൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമി -വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി

13. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ്-സാമൂഹിക വികസനം-കുടുംബ കാര്യ മന്ത്രി (പുതിയ വകുപ്പ്)

Leave a Reply

Your email address will not be published. Required fields are marked *