0 Comments

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് ബോം​ബെ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രേയുടെ സിംഗിൾ ബ‌ഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് കോടതി മറുപടി നൽകിയത്. കൂട്ടുപ്രതിയായ മുൻമുൻ ദമേച്ചയുടെ ജാമ്യവും 26ന് പരിഗണിക്കും. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബയ് സ്പെഷ്യൽ കോടതി തള്ളിയിരുന്നു.

ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് എ​ൻ​സി​ബി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​നി​ൽ സിം​ഗ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റി​വ​ച്ച​ത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി അ​ടി​യ​ന്ത​ര​മാ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആര്യൻ ഖാനെ കാണാൻ മുംബയ് ആർതർ റോഡിലെ ജയിലിൽ ഷാരൂഖ് എത്തിയിരുന്നു. ഒക്ടോബർ മൂന്നിന് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്.ഏകദേശം 20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചിലവഴിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന സന്ദർശന വിലക്കിന് അ‌യവുവന്നതിന് പിന്നാലെയാണ് മകനെ കാണാൻ ഷാരൂഖ് ജയിലിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *