0 Comments

മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ എത്തിയത് വലിയ വാർത്തയായിരുന്നു. മുംബൈ ആർതർ റോഡ് ജയിലിലെത്തിയ ഷാരൂഖിന് ചുറ്റും മാധ്യമങ്ങളും ജനങ്ങളും തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ഈ കാഴ്ച തന്നെ അസ്വസ്ഥയാക്കിയെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരൻ.

‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വിഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു.’– ശ്രുതി പറയുന്നു.

അതേസമയം, ഷാറുഖ് ഖാന്‍ ഏകദേശം 20 മിനിറ്റോളം ആര്യനുമായി സംസാരിച്ചെന്നാണ് ജയില്‍ അധികാരികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും കാണാനെത്തിയ ആരാകരുടെ എണ്ണം വർധിച്ചിരുന്നു. അവരെ നിരാശരാക്കാനും താരം തയാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *