0 Comments

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ   സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം . ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക് ഏറ്റെന്നും  റിപ്പോർട്ട് ഉണ്ട് .

രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നത്. സിആര്‍പിഎഫിന് നേര നടന്ന ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയെന്ന് ജമ്മുകാശ്മീര്‍ പൊലീസ്  വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

രാവിലെ പൂഞ്ചിലെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഭട്ട ദുരിയൻ പ്രദേശത്ത് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു തിരച്ചിൽ. നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും ആണ് തിരച്ചിൽ നടത്തുന്നത്. പാരാ കമാൻഡോകൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *