0 Comments

റിയാദ്: സൗദി അറേബ്യയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. തമിഴ്‍നാട് രാമനാഥപുരം ജില്ലയിലെ സിക്കല്‍ സ്വദേശി വെട്രിവേല്‍ മുരുകനാണ് (32) മരിച്ചത്.

ജിസാനിലെ ഖഹ്‍താനി ബ്ലോക്ക് ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന മുരുകന്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിവന്നത്. അച്ഛന്‍ കതിരേശന്‍. ഭാര്യ – ധര്‍മപ്രഭ.

Leave a Reply

Your email address will not be published. Required fields are marked *