0 Comments

ച​ണ്ഡി​ഗ​ഡ്: കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞു​നി​ന്നി​രു​ന്ന മു​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. പാർട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അമരീന്ദർ സിംഗ് അറിയിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം.

നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. പു​തി​യ പാ​ർ​ട്ടി 117 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​മ​രീ​ന്ദ​ർ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​യു​മാ​യും അ​കാ​ലി​ദ​ളി​ൽ​നി​ന്നു ഭി​ന്നി​ച്ചു​നി​ൽ​ക്കു​ന്ന​വ​രു​മാ​യും സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്ന് അ​മ​രീ​ന്ദ​ർ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *