0 Comments

റിയാദ്:  സൗദിയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 38 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. കൊവിഡ് മൂലം രണ്ടുപേരുടെ മരണം  സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 44,822 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,368 ആയി. ഇതില്‍ 5,37,376 പേരും സുഖം പ്രാപിച്ചു. ആകെ 8,782 പേര്‍ മരിച്ചു.

രോഗബാധിതരില്‍ 70 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *