0 Comments

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 55 പേര്‍ക്ക് കൊവിഡ്. 24 മണിക്കൂറിനിടെ 42 പേര്‍  രോഗ മുക്തരായി . കൊവിഡ് മൂലം മൂന്നു പേരുടെ മരണം  സ്ഥിരീകരിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 47,620 പി.സി.ആര്‍ പരിശോധനകള്‍  നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,423 ആയി. ഇതില്‍ 5,37,418 പേരും സുഖം പ്രാപിച്ചു. ആകെ 8,785 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

കൊവിഡ്  രോഗികളില്‍ ഗുരുതരാവസ്ഥയില്‍  കഴിയുന്നവരുടെ എണ്ണം കുത്തനെ കുറയുന്നുണ്ട് . ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 64 പേരുടെ നില മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *