0 Comments

ബെംഗളൂരു: പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന്  ബെംഗളൂരുവിലെ വിക്രം  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പാരമ്പര്യം പിന്തുടർന്ന്​ ബാലതാര വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ പുനീത്​ രാജ്​കുമാറിന്​ കരിയറിൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലെന്നതാണ്​ സത്യം. ബാലതാരമായി അഭിനയിച്ച്​ ദേശീയ അവാർഡിനർഹമായ മികവുതന്നെ ജന്മസിദ്ധമായി ലഭിച്ച അഭിനയസിദ്ധിക്ക്​ അടിവരയിടുന്നതായിരുന്നു.

വീ​ട്ടി​ലെ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് പു​നീ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ഹാ​സ താ​രം രാ​ജ്‍​കു​മാ​റി​ന്‍റെ മ​ക​നാ​ണ് പു​നീ​ത്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ഗാ​യ​ക​നും കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​വ​ർ സ്റ്റാ​ർ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ക​ന്ന​ഡ സി​നി​മ​യി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള താ​ര​വും ഏ​റ്റ​വും പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​യാ​ളു​മാ​യി​രു​ന്നു. 29 സി​നി​മ​ക​ളി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ൽ എ​ത്തി​യ പു​നീ​ത് ‘ബേ​ട്ട​ഡ് ഹൂ​വു’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 1985 മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ര​ണ്ട് ത​വ​ണ നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *