
കുവൈത്ത് സിറ്റി: കുവൈത്തിൽ 16 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. 15,882 പേർക്ക് കൂടി പരിശോധന നടത്തിയപ്പോൾ രോഗ സ്ഥിരീകരണ നിരക്ക് 0.10 ശതമാനം മാത്രമാണ്.
416 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. 21 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. നാലുപേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവർ ഗുരുതരാവസ്ഥയോ രോഗ ലക്ഷണം പോലുമോ ഇല്ലാതെ ക്വാറൻറീനിൽ കഴിയുകയാണ്.