0 Comments

മുംബൈ: നടൻ യൂസുഫ്​ ഹുസൈൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ്  ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. യൂസഫ് ഹുസൈന്‍റെ മരുമകനും പ്രശസ്‍ത സംവിധായകനുമായ ഹന്‍സല്‍ മെഹ്‍തയാണ്   മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

തന്‍റെ 2013 ചിത്രം ‘ഷഹീദ്’ സാമ്പത്തിക പ്രതിസന്ധിയില്‍ ചിത്രീകരണം നിലച്ച സമയത്ത് സഹായവുമായെത്തിയ ഭാര്യാപിതാവിനെ അനുസ്‍മരിച്ച് ഹന്‍സല്‍ മെഹ്‍ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പ് ശ്രദ്ധേയമാണ്. ഷഹീദിന്‍റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പണം തീര്‍ന്നുപോയെന്നും സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കരിയര്‍ അവസാനിച്ചുവെന്ന് തോന്നിയ സമയമായിരുന്നു അതെന്നും ഹന്‍സല്‍ മെഹ്‍ത പറയുന്നു.

“അപ്പോഴാണ് അദ്ദേഹം എന്നെ കാണാനെത്തിയത്. എനിക്കൊരു സ്ഥിരനിക്ഷേപം ഉണ്ട്. നീ അത്രയധികം കഷ്‍ടപ്പെടുന്നുണ്ടെങ്കില്‍ ആ പണം കൊണ്ട് മറ്റ് ഉപകാരങ്ങളൊന്നുമില്ല. അദ്ദേഹം ഒരു ചെക്ക് എഴുതി. അങ്ങനെ ഷഹീദ് പൂര്‍ത്തിയായി. അതായിരുന്നു യൂസഫ് ഹുസൈന്‍. ഭാര്യാപിതാവ് ആയിരുന്നില്ല, പിതാവ് തന്നെയായിരുന്നു അദ്ദേഹം എനിക്ക്”, ഹന്‍സല്‍ മെഹ്‍ത കുറിച്ചു.

ദിൽ ചാഹ്​താ ഹേ, രാസ്​, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്​, ഷാഹിദ്​, ഒ.എം.ജി, കൃഷ്​ 3, വിശ്വരൂപം 2, റായീസ്​, ദബംഗ്​ 3 എന്നിവയാണ്​ സുപ്രധാന ചിത്രങ്ങൾ. അഭിനേതാക്കളായ അഭിഷേക്​ ബച്ചൻ, മനോജ്​ ബാജ്​പേയി, പൂജ ഭട്ട്​ എന്നിവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *