0 Comments

റിയാദ്: സൗദി അറേബ്യയിൽ 56 പേർക്ക് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച്   രണ്ട് പേർ കൂടി മരിച്ചു.  49 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 45,650 പി.സി.ആർ പരിശോധനകൾ  നടന്നു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,530 ആയി. ഇതിൽ 5,37,502 പേരും സുഖം പ്രാപിച്ചു. ആകെ 8,790 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 64 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *