0 Comments

ശ്രീനഗർ:  ജമ്മു കശ്മീരിലെ രജൌരിയിൽ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.  പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പെട്രോളിങ്ങിനിറങ്ങിയ സംഘമാണ്​ അപകടത്തിൽപ്പെട്ടത്​.

അതിർത്തിയിൽ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേർക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സുരക്ഷയും പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. കരസേന മേധാവി എം എം  നരവരെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *