0 Comments

കാ​ണ്‍​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ൽ സി​ക്ക വൈ​റ​സ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​തി​നോ​ട​കം പ​ത്ത് പേ​ർ​ക്കാ​ണ് സി​ക്ക സ്ഥി​രീ​ക​രി​ച്ച​ത്. രോഗവ്യാപന തോത്​ മനസിലാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും അവർ അറിയിച്ചു.

ആറു കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. ഒക്​ടോബറിൽ ആദ്യ സിക വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ നിരീക്ഷണം ശക്തമാക്കിയിരുന്നു. സമ്പർക്കപട്ടികയിലുള്ള നിരവധി പേരുടെ സാമ്പിളുകൾ പരിശോധനക്ക്​ അയക്കുകയും ചെയ്​തിരുന്നു. ഇതുവരെ 645 സാമ്പിളുകൾ കിങ്​ ജോർജ്​സ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിലേക്ക്​ അയച്ചു. ഇതിൽ 253 സാമ്പിളുകൾ രോഗലക്ഷണമുള്ളവരിൽനിന്ന്​ ശേഖരിച്ചതാണെന്നും 103 എണ്ണം ഗർഭിണികളിൽ നിന്നാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു.

പ​ക​ൽ സ​മ​യ​ത്ത് ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും സി​ക്ക വൈ​റ​സ് പ​ക​രു​ന്ന​ത്. നേ​രി​യ പ​നി, സ​ന്ധി​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. കൊതുകു പരത്തുന്ന വൈറസാണ്​ സിക. വൈറസ്​ ബാധിച്ച കൊതുകുകളിൽനിന്ന്​ ​ൈവറസ്​ മനുഷ്യരിലേക്ക്​ പ്രവേശിക്കും. ഗർഭിണികളെയാണ്​​ സിക വൈറസ്​ ബാധ രൂക്ഷമായി ബാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *