0 Comments

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍  അറസ്റ്റിലായ ആര്യന്‍ ഖാന്  ജാമ്യത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കാനൊരുങ്ങിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാര്‍ . ആര്യന്‍ ഖാന്റെ ജയില്‍മോചനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ ജയില്‍ പരിസരത്ത് നടന്നത് കൂട്ട പോക്കറ്റടി. ആര്യന് ജാമ്യം ലഭിച്ചതറിഞ്ഞ് ആര്‍തര്‍ റോഡ് ജയില്‍ പരിസരത്ത് ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് കള്ളന്മാര്‍ അവസരം മുതലാക്കിയത്.

വെള്ളി,ശനി ദിവസങ്ങളിലായി ആര്‍തര്‍ റോഡ് ജയിലിന് പുറത്തുവെച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് പത്തിലേറെ പരാതികളാണ് പോലീസിന് ലഭിച്ചത്. ഈ പരാതികളിലെല്ലാം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയിലില്‍നിന്നിറങ്ങുന്ന ആര്യനെ കാണാന്‍ വന്‍ജനക്കൂട്ടമാണ് ജയിലിന് പുറത്ത് തടിച്ചു കൂടിയിരുന്നത്.  പടക്കം പൊട്ടിച്ചും ബാന്‍റ് മേളവുമായി ആരാധകര്‍ രാവിലെ മുതല്‍ തന്നെ ആഘോഷത്തിലായിരുന്നു. ഇതിനിടയില്‍ നിരവധി പേരുടെ പോക്കറ്റടിച്ച് പോയതായാണ് പരാതി ഉയരുന്നത്.

രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ  14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് മുംബൈ ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം  പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *