0 Comments

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്കു​മാ​റിന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ നാ​ലു​പേ​ർ ഇനി ലോ​കം കാ​ണും. മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകൾ വെളിച്ചമേകിയത്. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോർണിയയിലെയും പാളികൾ രണ്ടായി വേർതിരിച്ചെടുത്താണ് ​രോ​ഗികളിൽ വച്ച് പിടിപ്പിച്ചത്.

രാ​ജ്കു​മാ​ര്‍ കു​ടും​ബ​ത്തോ​ടു​ള്ള ആ​ദ​ര​വിന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മായാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് നാ​രാ​യ​ണ നേ​ത്രാ​ല​യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഭു​ജ​ങ് ഷെ​ട്ടി പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളു​ടെ ക​ണ്ണു​ക​ള്‍ ഒ​രേ​സ​മ​യം നാ​ലു​പേ​ർ​ക്ക്​ കാ​ഴ്​​ച​ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2006ൽ രാജ്കുമാറിന്റെയും 2017ൽ ഭാര്യ പർവതമ്മയുടെയും കണ്ണുകൾ ദാനം ചെയ്തിരുന്നു.  കർണാടകയുടെ ഉള്ളുലച്ചാണ് ആരാധകരുടെ പ്രിയപ്പെട്ട അപ്പുവിന്റെ വിടവാങ്ങൽ. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പുനീത് താരജാഡകളില്ലാത്ത താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *