0 Comments

താനെ: ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്.

കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാൽവെയിലെ മഫ്താൽ കോളനിയിലാണ് സംഭവം. അനിൽ ബഹദൂർ ചൗരസ്യയാണ് ആറുമാസം ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സാരമായി പരുക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *